video
play-sharp-fill
വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന…!ഒരു വർഷമായിട്ടും അയൽക്കാർ പോലുമറിഞ്ഞില്ല…! പുലർച്ചെ പൊലീസ് സംഘം വീട് വളഞ്ഞു; പത്തനംതിട്ട തിരുവല്ലയില്‍ പിടികൂടിയത് 1.5 കോടിയുടെ  നിരോധിത പുകയില ഉത്പന്നങ്ങൾ..! ചങ്ങനാശ്ശേരി സ്വദേശിയും യുവതിയും പിടിയിൽ

വീട് വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന…!ഒരു വർഷമായിട്ടും അയൽക്കാർ പോലുമറിഞ്ഞില്ല…! പുലർച്ചെ പൊലീസ് സംഘം വീട് വളഞ്ഞു; പത്തനംതിട്ട തിരുവല്ലയില്‍ പിടികൂടിയത് 1.5 കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ..! ചങ്ങനാശ്ശേരി സ്വദേശിയും യുവതിയും പിടിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ 1.5 കോടി രൂപയുടെ വന്‍ നിരോധിത ലഹരി വേട്ട.പത്തനംതിട്ട ഡാന്‍സാഫ് സംഘവും പോലീസും ചേർന്നാണ് റേയ്ഡ് നടത്തിയത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ലക്ഷത്തി ഇരുപതിനായിരം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്രയധികം ലഹരിമരുന്ന് ഒന്നിച്ച് പിടികൂടുന്നത്.
തിരുവല്ല നഗരത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന് സമീപം വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് നിരോധിത പുകയില വസ്തുക്കളായ ഹാൻസും കൂളും കണ്ടെത്തിയത്.ചങ്ങനാശ്ശേരി സ്വദേശിയായ ജയകുമാറും ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആശയുമാണ് വീട് വാടകയ്ക്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ മൂന്ന് മണിക്കാണ് പൊലീസ് സംഘം വീട് വളഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ഈ വീട് കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടന്നിരുന്നു. പല ചെറുകിട കച്ചവടക്കാർക്കും ഇവർ ലഹരിവസ്തുക്കൾ എത്തിച്ച് നൽകിയിരുന്നു.

അബ്കാരി കേസിലും പ്രതിയാണ് ജയകുമാർ. പത്തനംതിട്ട നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃ-ത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ഒരു കടയിൽ നിന്ന് പുകയില ഉത്പന്നങ്ങളുമായി പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് വൻതോതിൽ ലഹരി മരുന്ന് സൂക്ഷിച്ചിരുന്നവരെ പറ്റി സൂചന കിട്ടിയത്.