വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ 4 കള്ളത്തോക്കും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ; വേട്ടക്കാരൻ എസ് . ഐയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും
സ്വന്തം ലേഖകൻ
കുമളി : വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ പോലീസിൽ നിന്നും പിരിച്ചുവിട്ട എസ് ഐ കള്ളത്തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവുമായി പിടിയിൽ.റിട്ടയേഡ് S I കിഴക്കയിൽ ഈപ്പൻ വർഗീസാണ് പിടിയിലായത്.
കുമളി നഗരമധ്യത്തിലുള്ള ഈപ്പൻ വർഗീസിന്റെ വീട്ടിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി . യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവേ താഴത്തെ നിലയിൽ താമസിക്കുന്ന ഈപ്പൻ വർഗീസിന്റെ മുറിയിൽ പരിശോധന നടത്തി. പരിശോധനയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകളും, 2 എയർ റൈഫിലുകളും നിരവധി തോട്ടകളും, വെടിയുണ്ട ഉൾപ്പെടെ ഉള്ളവയും, കാട്ടുപന്നിയുടെതെന്ന് സംശയിക്കാവുന്ന തേറ്റയും കണ്ടെത്തി. തുടർന്നാണ് പ്രതിയായ ഈപ്പൻ വർഗീസിനെ പിടികൂടിയത്.
സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ മോഷണം ഉൾപ്പെടെയുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണ് ഇയാളെ പോലീസിൽ നിന്നും പിരിച്ചുവിട്ടത്. ഭാര്യയും മക്കളും വിദേശത്ത് ആയതിനാൽ കുമളിയിലെ വീട്ടിൽ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുകയായിരുന്നു.
വനമേഖലയിൽ
നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ട നടത്തുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരും ഇയാളെ പിടികൂടാൻ ശ്രമിച്ചു വരവേയാണ് പ്രതി കേരള പോലീസിന്റെ പിടിയിലായത്.
പ്രതിയെ കൂടാതെ പണം വെച്ച് ചീട്ടുകളിച്ചതിന്റെ പേരിൽ ഈരാറ്റുപേട്ട സ്വദേശികളായ ഹബീബ് (63) മുഹമ്മദ് റസ്സി (43 ) , ആബില്‍ ബഷീർ (37), ഹാരിസ് (54), ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് മാത്യു പോൾ (49), കട്ടപ്പന വേലമ്മമാവ്കുടിയിൽ ജയ്മോൻ (48), കുമളി അട്ടപ്പള്ളം
ഇട്ടിവിളയിൽ സാജൻ (40), കട്ടപ്പന 20 ഏക്കർ ഷൈജോ (36 ), തോപ്രാംകുടി കൈപ്പൻപ്ലാക്കൽ ജിനേഷ് (41 ) എന്നിവരെയും പിടികൂടി. ഇവരിൽനിന്ന് ഒരുലക്ഷത്തി മുപ്പതിനായിരം രൂപയും പിടികൂടി.
കഴിഞ്ഞവർഷം നവംബറിലും ഈപ്പൻ വർഗീസിന്റെ വീട്ടിൽ ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. അന്ന് ഇവിടെ നിന്നും 2,51000 രൂപ പിടികൂടിയിരുന്നു.
കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോൻ, ഐപി ജോബിൻ ആന്റണി, എസ് ഐ മാരായ അനൂപ് മോൻ പി ഡി, സജിമോൻ ജോസഫ്,എസ് സിപിഒ മാരായ സിയാദുധീന്‍ കെ. എ, സിനോജ്, സതീഷ്. ഡി ജോബിൻ ജോസ്, സിപിഒ മാരായ മഹേഷ് ഈഡൻ കെ, നദീർ മുഹമ്മദ് ടി . എൽ , ടോം സ്കറിയ, അനൂപ് എം പി ,അനുജ്, സുബിൻ പി . എസ് , അനീഷ് വി കെ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.