video
play-sharp-fill

മുണ്ടക്കയം ബസ്റ്റാൻഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി അപകടക്കുഴികൾ..! പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാൻ സാധ്യത ഏറെ..! കണ്ടിട്ടും മുന്നറിയിപ്പ് ബോർഡിലൊതുക്കി അധികാരികൾ..!

മുണ്ടക്കയം ബസ്റ്റാൻഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി അപകടക്കുഴികൾ..! പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാൻ സാധ്യത ഏറെ..! കണ്ടിട്ടും മുന്നറിയിപ്പ് ബോർഡിലൊതുക്കി അധികാരികൾ..!

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാൻഡിൽ അപകടക്കെണി ഒരുക്കി കുഴികൾ.ബസ് സ്റ്റാന്‍ഡിന്‍റെ രണ്ടിടങ്ങളിലായി രൂപപ്പെട്ട കുഴികളാണ് അപകട ഭീഷണിയായി നില്‍ക്കുന്നത്.

ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനിടയിലാണ് അപകട ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ മുന്‍കാലങ്ങളിലുണ്ടായിരുന്ന ഓട കടന്നുപോകുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്. പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മുന്നറിയിപ്പ് ബോർഡിന് സ്ഥാനമാറ്റം ഉണ്ടായാൽ യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. ബസുകളില്‍ യാത്രക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഈ കുഴിയില്‍ വീഴാന്‍ ഇടയുണ്ട്.

ജനങ്ങളുടെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന ഈ കുഴി മൂടാൻ അധികാരികൾ ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല.

അതിനാൽ അടിയന്തരമായി കുഴി മൂടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.