play-sharp-fill
ആക്രിക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ്..! വ്യാജബില്‍ ചമച്ച്‌ തട്ടിയത് 6.87 കോടി;ആലപ്പുഴ സ്വദേശി പിടിയിൽ

ആക്രിക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ്..! വ്യാജബില്‍ ചമച്ച്‌ തട്ടിയത് 6.87 കോടി;ആലപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : ആക്രിക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ നികുതിവെട്ടിച്ചയാളെ സംസ്ഥാന ജിഎസ്‌ടി ഇന്റലിജന്‍സ് പിടികൂടി.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നസീബിനെയാണ്‌ എറണാകുളം പൂണിത്തുറയില്‍നിന്ന്‌ പിടികൂടിയത്‌.

ആലപ്പുഴയില്‍ ന്യൂ മൈസൂര്‍ സ്‌റ്റീല്‍സ്‌ എന്ന സ്ഥാപനം നടത്തുകയായിരുന്നു നസീബ്‌. ആക്രിസാധനങ്ങളുടെ ഇടപാടിന്റെ വ്യാജബില്‍ ചമച്ച്‌ 6.87 കോടിയുടെ നികുതിയാണ്‌ വെട്ടിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുമാസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുമായും സ്ഥാപനവുമായും ബന്ധമുള്ള കായംകുളത്തെയും മണ്ണഞ്ചേരിയിലെയും 10 വീടുകളിലായി ജിഎസ്‌ടി ഇന്റലിജന്‍സ്‌ വിഭാഗം ബുധന്‍ രാവിലെമുതല്‍ പരിശോധന നടത്തി. ഇതിനിടെ, നസീബ്‌ പൂണിത്തുറയിലുണ്ടെന്ന്‌ മനസ്സിലാക്കി പിടികൂടുകയായിരുന്നു.

ഇന്റലിജന്‍സ്‌ എറണാകുളം ഡെപ്യൂട്ടി കമീഷണര്‍ ജോണ്‍സണ്‍ ചാക്കോ, കോട്ടയം ഡെപ്യൂട്ടി കമീഷണര്‍ ബോബി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോട്ടയം ഇന്റലിജന്‍സ്‌ ഓഫീസര്‍ പ്രീതി കുര്യാക്കോസ്‌, ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്‌, വിനോദ്‌, രഹ്‌നാസ്‌ കെ മജീദ്‌, സിന്ധു കെ നായര്‍ എന്നിവര്‍ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

നികുതിവെട്ടിപ്പില്‍ ആറുമാസത്തിനിടെയുള്ള മൂന്നാമത്തെ അറസ്‌റ്റാണിത്‌.

Tags :