ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി..!വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.! വിദ്യാർത്ഥി പിടിയിൽ; മൂന്ന് പേർക്കായി അന്വേഷണം..!

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ :കണ്ണൂരിൽ ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പടക്കത്തിന്‍റെ വെടിമരുന്നാണ് ഉപയോഗിച്ചതെന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.