video
play-sharp-fill

നെഞ്ചിനുള്ളിൽ ഏത് നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് നിർണായക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുക്രൈന്‍ ഡോക്ടര്‍!

നെഞ്ചിനുള്ളിൽ ഏത് നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് നിർണായക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുക്രൈന്‍ ഡോക്ടര്‍!

Spread the love

സ്വന്തം ലേഖകൻ

യുക്രൈന്‍: റഷ്യയുമായുള്ള യുദ്ധത്തിനിടെ
യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍. പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് ആണ് ഡോക്ടര്‍ പുറത്തെടുത്തത്.

സൈന്യത്തിലെ ഏറ്റവും പരിചയ സമ്ബന്നനായ സര്‍ജന്‍ മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ ആണ് ശസ്ത്രക്രിയ നടത്തിയത്. ഗ്രനേഡ് ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇലക്‌ട്രോണിക് സഹായമില്ലാതെ ആയിരുന്നു ശസ്ത്രക്രിയ. ഓപ്പറേഷന്‍ വിജയകരമായതിനെ തുടര്‍ന്ന് സൈനികന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറെ അഭിനന്ദിച്ചുകൊണ്ട് യുക്രൈന്‍ സായുധസേന പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.  

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യയുമായുള്ള യുദ്ധത്തിനിടെ ബഖ്മുട് പ്രദേശത്ത് റഷ്യന്‍ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചു കയറിയത്.
എന്നാല്‍ സൈനികന്റെ ശരീരത്തില്‍ എങ്ങനെയാണ് ഗ്രനേഡ് വന്നത് എന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല.

 ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സൈനികന്റെ എക്‌സ്‌റേ ചിത്രവും ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത ഗ്രനൈഡുമായി നില്‍ക്കുന്ന ഡോക്ടറിന്റെ ചിത്രവും ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം ചേര്‍ത്തിട്ടുണ്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആയതോടെ നിരവധി ആളുകളാണ് ഡോക്ടറുടെ ധീരതയെ അഭിനന്ദിച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

Tags :