ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം; ജൂലൈ 23 ന് കോട്ടയം ഗവണ്മെന്റ് പോളിടെക്നിക് കോളജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് കൗൺസിലിങ്ങും അഡ്മിഷനും

Spread the love

കോട്ടയം: 2025 -26 അധ്യയന വർഷത്തേയ്ക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കായി കോട്ടയം ഗവണ്മെന്റ് പോളിടെക്നിക് കോളജിലെ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കൗൺസിലിങ്ങും അഡ്മിഷനും ജൂലൈ 23 ന് പോളിടെക്നിക് കോളേജിൽ വച്ച് നടത്തുന്നു.

video
play-sharp-fill

അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും പി.ടി.എ ഫണ്ടും യൂണിഫോം ഫീസുമായി രക്ഷാകർത്താവിനൊപ്പം എത്തണം. ലഭ്യമായ ഒഴിവുകൾക്കായി www.polyadmission.org/let എന്ന വെബ്സൈറ്റ് സമ്പർശിക്കുക.

നിലവിലെ റാങ്ക്‌ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 17 മുതൽ പുതിയതായി അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ:9446341691.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group