ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള അവസാന തീയതി മർച്ച് 31.

Spread the love

തിരുവനന്തപുരം : ഗ്യാസ് ബുക്കും ആധാറും  തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച്‌ 31 .ഇതിനെ തുടർന്ന് ഏജൻസികൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും അറിയിപ്പ് എത്തിയതിനെ തുടർന്ന് ആളുകള്‍ ഗ്യാസ് ഏജൻസിയിലേക്ക് ഓടുകയാണ്.

ഗ്യാസ് കണക്ഷൻ ബുക്ക് ആരുടെ പേരിലാണ് എടുത്തിരിക്കുന്നത് അയാള്‍ ആധാർ കാർഡുമായി ഏജൻസിയില്‍ എത്തിയതിനുശേഷം വിരല്‍ പതിപ്പിച്ച ശേഷമാണ് ആധാർ കാർഡ് ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കേണ്ടത്. അതേസമയം പുതിയ കണക്ഷൻ എടുക്കുന്നവർ ആധാർ നല്‍കി കണക്ഷൻ എടുക്കുന്നതു കൊണ്ടു തന്നെ ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രശ്നം നേരിടുകയില്ല.

വിദേശത്തുള്ള ആളുടെ പേരിലാണ് വീട്ടിലെ ഗ്യാസ് കണക്ഷൻ എങ്കില്‍ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഗ്യാസ് കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആരുടെ പേരിലേക്കാണോ കണക്ഷൻ മാറ്റുന്നത് അവരുടെ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ എന്നിവ കയ്യില്‍ കരുതുകയും ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group