സഞ്ജനയ്ക്കു സ്‌നേഹസമ്മാനവുമായി യൂത്ത് കോൺഗ്രസ് ചേട്ടൻമാർ..! സഞ്‌നയ്ക്കു ഇനി ലാപ്‌ടോപ്പ് കണ്ടു പഠിക്കാം; കോട്ടയത്തു നിന്നും ലാപ്പ്‌ടോപ്പുമായി ടോം കോര സഞ്ജനയുടെ അടുത്ത് പറന്നെത്തി

സഞ്ജനയ്ക്കു സ്‌നേഹസമ്മാനവുമായി യൂത്ത് കോൺഗ്രസ് ചേട്ടൻമാർ..! സഞ്‌നയ്ക്കു ഇനി ലാപ്‌ടോപ്പ് കണ്ടു പഠിക്കാം; കോട്ടയത്തു നിന്നും ലാപ്പ്‌ടോപ്പുമായി ടോം കോര സഞ്ജനയുടെ അടുത്ത് പറന്നെത്തി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കടലെടുത്ത വീടിനു പകരം, സ്‌കൂളിനെ വീടാക്കിയ സഞ്ജനയുടെ ദുരിതം കണ്ടറിഞ്ഞ് യൂത്ത് കോൺഗ്രസ് ചേട്ടന്മാർ..! സഞ്ജയ്ക്കു പഠനത്തിനു സൗകര്യമില്ലെന്നു കണ്ടറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലാപ്പ്‌ടോപ്പ് വാങ്ങി നൽക്കുകയായിരുന്നു. കോട്ടയത്തു നിന്നും പറന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ ലാപ്പ് ടോപ്പുമായി ചേർന്നു നിന്നതോടെ സഞ്ജനയുടെ മുഖത്ത് ചിരി വിടർന്നു.

കഴിഞ്ഞ ദിവസം മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഫോട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ പ്രസിദ്ധീകരിച്ച ചിത്രത്തോടെയാണ് സഞ്ജനയുടെ ദുരിതം പുറം ലോകത്ത് എത്തിയത്. സംസ്ഥാനത്തെമ്പാടുമുള്ള വിദ്യാർത്ഥികൾ കൊറോണ ലോക്ക് ഡൗണിനു ശേഷം ഓൺലൈൻ ക്ലാസുകളിലേയ്ക്കു കടക്കുമ്പോൾ സഞ്ജനയ്ക്കു മാത്രം വീട്ടിൽ ടിവിയോ ഇന്റർനെറ്റോ കമ്പ്യൂട്ടറോ ഇല്ലെന്നായിരുന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലാക്രമണത്തെ തുടർന്നു വീടു നഷ്ടമായതിനെ തുടർന്നു തിരുവനന്തപുരം വലിയതുറയിലെ മത്സ്യതൊഴിലാളിയായ ജെ.ബിജുവും, ഭാര്യ സൂസിയും മകൾ സഞ്ജനയ്‌ക്കൊപ്പം വലിയ തുറ ഗവ.യുപി സ്‌കൂളിലേയ്ക്കു താമസം മാറ്റിയത്. ഒരു വർഷത്തോളമായി ഇവർ ഇതേ സ്‌കൂളിലാണ് താമസിക്കുന്നത്.

സഞ്ജന സ്‌കൂളിലെ പൊട്ടിപ്പാളിഞ്ഞ ടിവിയ്ക്കു മുന്നിൽ കിടക്കുന്ന ദൃശ്യമാണ് മലയാള മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. ഇതേ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ സഞ്ജയനക്കു ലാപ്പ് ടോപ്പ് വാങ്ങി നൽകാൻ തീരുമാനിച്ചത്. കോട്ടയത്തു നിന്നു ലാപ്പ് ടോപ്പ് വാങ്ങി സ്വന്തം കാറിൽ സഞ്ജനയും, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ബാലുവും വലിയ തുറയിൽ എത്തുകയായിരുന്നു. തുടർന്നു സഞ്ജനയ്ക്കു ലാപ്പ് ടോപ്പം കൈമാറി.

വാർത്തകണ്ട് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 എ സഞ്ജനയ്ക്കു ടിവി വാങ്ങി നൽകിയിരുന്നു. ലാപ്പ് ടോപ്പ് ലഭിച്ച സാഹചര്യത്തിൽ സഞ്ജന ടിവി തന്റെ അയൽവാസിയായ വിദ്യാർത്ഥിയ്ക്കു കൈമാറുകയായിരുന്നു. ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഇത്തരത്തിൽ സഹായം കൈമാറിയതെന്നു ടോം കോര അഞ്ചേരിൽ തേർ്ഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.