play-sharp-fill
ലാൻസ് നായിക്ക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചരയ്ക്ക്

ലാൻസ് നായിക്ക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. സംസ്‌കാരം വൈകിട്ട് അഞ്ചരയ്ക്ക്

സ്വന്തം ലേഖകൻ

കൊച്ചി: കാശ്മീരിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഉദയംപേരൂർ സ്വദേശി ലാൻസ് നായിക്ക് കെഎം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ജില്ലാ കളക്ടർ അടക്കമുള്ളവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്‌. ഇവിടെ നിന്ന് മൃതദേഹം സൈനിക ബഹുമതികളോടെ ഉദയംപേരൂരിലെ വസതിയിൽ എത്തിക്കും. ഇന്ന് വൈകിട്ട് 5.30നാണ് സംസ്‌കാര ചടങ്ങുകൾ. ഇരിങ്ങാലക്കുടെ മുരിയാട് എമ്പറർ ഇമ്മാനുവൽ പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത്.