ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചിൽ; മണ്ണിനടിയിൽ അ‌കപ്പെട്ട സ്ത്രീ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ഏലപ്പാറ എസ്റ്റേറ്റിലെ കോഴിക്കാനം ലയത്തിൽ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ലയത്തിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്.

ലയത്തിനോട് ചേർന്നുള്ള അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഭാഗ്യത്തിന്റെ ഭർത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ സുരക്ഷിതരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീരുമേട് പോലീസും ഫയർഫോഴ്‌സും നാട്ടുകാരുമെല്ലാം ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭാഗ്യത്തിന്റെ മൃതദേഹം കണ്ടെത്തിയത്.