play-sharp-fill
കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വ്യാപക നാശം; വീടുകളിൽ വെള്ളം കയറി; മണ്ണിൽ പുതഞ്ഞുപോയ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി; പുഞ്ചവയൽ പാക്കാനം ഭാഗത്ത് വീടുകളിലും കടകളിലും വെള്ളം കയറി

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വ്യാപക നാശം; വീടുകളിൽ വെള്ളം കയറി; മണ്ണിൽ പുതഞ്ഞുപോയ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി; പുഞ്ചവയൽ പാക്കാനം ഭാഗത്ത് വീടുകളിലും കടകളിലും വെള്ളം കയറി

സ്വന്തം ലേഖിക

കോട്ടയം/പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ.

കോട്ടയം എരുമേലി കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. എഴുത്വാപുഴയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. ഒഴുക്കിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകൾ തകർന്നു. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലേക്കുള്ള കീരിത്തോട്– കണമല ബൈപ്പാസ് റോഡു തകർന്നു. കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളിൽ ഗതാഗത തടസ്സമുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി.

എടത്തിനകത്ത് ആന്റണി തെനിയപ്പാക്കൽ റോബിൻ എന്നിവരുടെ വീടുകളിൻ മണ്ണും വെള്ളവും കയറിയിട്ടുണ്ട്
റോബിന്റെ മാതാവ് മണ്ണിൽ പുതഞ്ഞു വെങ്കിലും രക്ഷപ്പെടുത്തി.

ബൈപ്പാസ് റോഡും തകർന്നു. പത്തനംതിട്ട കൊക്കാത്തോട് ഭാഗത്ത്‌ ഉരുൾപൊട്ടിയതായും ഒരേക്കർ ഭാഗത്ത്‌ ഒരു വീട് നശിച്ചതായും വിവരമുണ്ട്. നാല് വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.

കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന്, രാത്രിയിൽ 5 വിടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ അയൽ വീടുകളിലേക്ക് മാറ്റി. ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രയിൽ ചിറ്റാർ – സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.

പുഞ്ചവയൽ പാക്കാനം കാരിശേരി ഭാഗത്തും ഉരുൾപൊട്ടിയായി സൂചനയുണ്ട്. ഈ പ്രദേശത്ത് മലവെള്ളപാച്ചിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് പാക്കാനം ഭാഗത്തേ കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. രാത്രിയിൽ വനത്തിൽ നിന്നും വന്ന മലവെള്ള പാച്ചിലിലാണ് ഇത് സംഭവിച്ചത്.