വാഹന പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ സ്വന്തമാക്കി തിരുവല്ല നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ അഡ്വ. നിരഞ്ജന നടുവത്ര; ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പറായ KL 27 M 7777 സ്വന്തമാക്കിയത് 7,85000 രൂപയ്ക്ക്
തിരുവല്ല: വാഹന പ്രേമികള്‍ ഏറ്റവും കൂടുതൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനമാണ് ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ. ഒര
ഈ വിലകൂടിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര.
ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര ട്രേഡേഴ്സ്. എര്‍ത്തെക്സ് വെഞ്ചേഴ്സ് പ്രൈ. ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ് അഡ്വ. നിരഞ്ജന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാര്പാതിയന് ഗ്രേ കളര്‍ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ ആണ് നിരഞ്ജന സ്വന്തമാക്കിയിരിക്കുന്നത്. ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കണമെന്ന ആഗ്രഹത്തിൽ തന്റെ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടി KL 27 M 7777 എന്ന നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് യുവ സംരംഭക. 7,85000 രൂപ ചെലവാക്കിയാണ് അഡ്വ. നിരഞ്ജന ഫാൻസി നമ്പർ സ്വന്തമാക്കിയത്.
തിരുവല്ല ആര്‍ടിഒ ഓഫീസിന് കീഴിലായിരുന്നു വാശിയേറിയ ലേലം നടന്നത്. സംസ്ഥാനത്ത് നടന്ന നമ്പർ ലേലങ്ങളിൽ ഏറ്റവും ഉയര്‍ന്ന വിലയിലാണ് നിരഞ്ജന ഇഷ്ടനമ്പർ സ്വന്തമാക്കിയത്.
മുൻപ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. തന്റെ ഇഷ്ടനമ്പറായ 7777 ലേലത്തിലൂടെ സ്വന്തമാക്കിയതോടെ പൃഥ്വിരാജിനെ പിന്തള്ളിയിരിക്കുകയാണ് തിരുവല്ല സ്വദേശി നിരഞ്ജന.1.78 കോടി രൂപയ്ക്കാണ് ഗ്രേ കളര്‍ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ നിരഞ്ജന വാങ്ങിയത്.