ഭൂമി ഇടപാടില്‍ തട്ടിപ്പ്; നടനും ബി ജെ പിയുടെ രാജ്യസഭ എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

കോയമ്പത്തൂര്‍: ഭൂമി ഇടപാടില്‍ തട്ടിപ്പ് നടത്തിയതിന് നടനും ബി ജെ പിയുടെ രാജ്യസഭ എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍.

കോടതി ഉത്തരവ് മറച്ചുവച്ച്‌ ഭൂമിയുടെ കച്ചവടം നടത്തിയതിനാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂര്‍ നവക്കരയില്‍ 4.52 ഏക്കര്‍ ഭൂമി സുനില്‍ വാങ്ങിയിരുന്നു. ഈ ഇടപാട് കോടതി പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവച്ച്‌ 97 ലക്ഷം രൂപയ്ക്ക് കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന് സുനില്‍ ഈ ഭൂമി വിറ്റു.

വസ്തുവിന്റെ റജിസ്ട്രേഷന്‍ സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധരന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാളുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.