അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ചിങ്ങവനം സ്വദേശി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: അടിമാലിയിൽ റോഡരികിൽ മണ്ണിടിഞ്ഞ് വീണ് ചിങ്ങവനം സ്വദേശി കൊല്ലപ്പെട്ടു. ഗതാഗതം തടസപ്പെട്ടതിനെപ്പറ്റി പരിശോധിക്കാൻ കാർ നിർത്തി പുറത്തിറങ്ങിയപ്പോഴുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടാണ് ഇദ്ദേഹം മരിച്ചത്.
ചിങ്ങവനം മൂലംകുളം പുള്ളിയിൽ ആൻഡ്രൂസിന്റെ മകൻ സജി പി.എം (51)ആണ് വിനോദയാത്രയ്ക്കിടെ മരണപ്പെട്ടത്.മൂന്നാറില നിന്നും തിരികെ വരുംവഴി പഴയമൂന്നാറിനു സമീപം വാഹനം നിർത്തി പുറത്തിറങ്ങുന്നതിനിടയിൽ മണ്ണിടിഞ്ഞതിനെതുടർന്ന്‌സജീവ് അൻപതടി താഴ്ചയിലേക്ക് പോവുകയായിരുന്നു.തുടർന്ന് പ്രദേശത്ത് ജോലിയിലേർപ്പെട്ടിരുന്നവരുടെ സഹായത്തിൽ സജീവിനെ മുകളിലെത്തിച്ച് ടാടാ ആശുപത്രിയിൽ പ്രാധമികശുശ്രൂഷ നൽകി തുടർ ചികിത്സയ്ക്കായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോളായിരുന്നു അന്ത്യം.
ഭാര്യ ഗീത, മകൻ അലൻ സജി .
Third Eye News Live
0