
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് യങ് പ്രൊഫഷണല്‍ ഒഴിവ് വന്നിട്ടുണ്ട്.
കോഴ്സ് നടത്തിപ്പിനും, മറ്റ് പ്രവർത്തനങ്ങള്‍ക്കുമാണ് ജോലിക്കാരെ നിയമിക്കുന്നത്. എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ മാനേജ്മെന്റ് വകുപ്പുകളിലാണ് ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വെബ്സെെറ്റ് മുഖേന അപേക്ഷ നല്‍കണം. വിശദ വിവരങ്ങളും ചുവടെ നല്‍കുന്നു.
അവസാന തീയതി: സെപ്റ്റംബർ 19

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ്- യങ് പ്രൊഫഷണല്‍
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങള്‍ക്കുമായി ദുരന്തനിവാരണ വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു. പ്രതിമാസം 30000 രൂപ വേതനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://ildm.kerala.gov.in/.
വർ മാനേജ്മെന്റ് സെന്റർ- യങ്ങ് പ്രൊഫഷണല്‍
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്മെന്റ് സെന്ററിലെ ഗവേഷണ/ പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങള്‍ക്കുമായി ജിയോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://ildm.kerala.gov.in/. ഫോണ്‍: 0471 2362885.



