സ്വന്തം ലേഖകൻ
കോട്ടയം:രണ്ടാം ഭൂപരിഷ്‌കരണം എന്ന കേരളത്തിലെ ഭൂരഹിതരുടെ നെടുനാളത്തെ ആവശ്യം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണസമതി സമരരംഗത്തേക്കിറങ്ങുന്നു. കേരളത്തിൽ ഇതുവരെ നടപ്പാക്കപ്പെട്ട ഭൂ പരിഷ്‌ക്കാരങ്ങളിലെല്ലാം വൻ എസ്റ്റേറ്റുടമകളെ ഒഴിവാക്കിയതിനാൽ സംസ്ഥാനത്തെ അമ്പതു ശതമാനം ഭൂമിയും കുത്തകകളുടെ കൈവശമിരിക്കുകയാണ്. സമഗ്രമായ ഭൂപരിഷ്‌കരണ നിയമങ്ങൾ ഉടൻ നടപ്പിലാക്കുകയും പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഭൂ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 രാവിലെ 10 മണിക്ക് കോട്ടയം കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നതാണ് .കെ .പി .എം. എസ്.സംസ്ഥാന പ്രസിഡണ്ട് എൻ. കെ. നീലകണ്ഠൻ മാസ്റ്റർ ധർണ ഉൽഘാടനം ചെയ്യും.