video
play-sharp-fill

ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു…

ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു…

Spread the love

സ്വന്തംലേഖകൻ

കലാലയങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമം എന്ന പുതിയ ആശയത്തിന് വഴിമരുന്നിട്ട മലയാളത്തിലെ ക്ലാസിക് ക്യാമ്പസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു. ക്യാമ്പസുകളിലും സ്കൂളുകളിലുമെല്ലാം ഗെറ്റ് ടുഗതറിന് വഴിവെച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നത്. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു‌പറയുകയാണ്. രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രമാകാൻ കാവ്യ മാധവൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് തുറന്നുപറഞ്ഞപ്പോൾ താൻ ദേഷ്യപ്പെട്ടെന്നും ലാൽ ജോസ് പറയുന്നു.”ഷൂട്ടിങ് തുടങ്ങുംമുൻപ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാൻ ഞാൻ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്നും ഇന്ദ്രജിത്തും ചേർന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറായപ്പോൾ കാവ്യയെ കാണാനില്ല.”ജയിംസ് ആല്‍ബർട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോൾ കാവ്യ വല്ലാത്ത കരച്ചിൽ ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാൾ റസിയയെ അവതരിപ്പിച്ചാൽ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു. അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാൻ പറഞ്ഞു, റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാൻ പറ്റില്ലെങ്കിൽ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചിൽ കൂടി.ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”-ലാൽ ജോസ് പറയുന്നു.