‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കണം’; വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന്  അമ്മ യോ​ഗത്തില്‍ ലാല്‍

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കണം’; വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മ യോ​ഗത്തില്‍ ലാല്‍

സ്വന്തം ലേഖകൻ

കൊച്ചി: ലൈം​ഗിക പീഡന പരാതിയില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ അമ്മ ഭാരവാഹി യോ​ഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച്‌ നടന്‍ ലാല്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോ​ഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോ​ഗത്തില്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു. നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു.

അമ്മ എക്സിക്യൂട്ടീവ് അം​ഗങ്ങളുടെ ശക്തമായ ആവശ്യമാണ് വിജയ് ബാബുവിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്സിക്യൂട്ടീവ് അം​ഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി.

പുറത്താക്കുമെന്ന് ഉറപ്പായതോടെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് മെയില്‍ അയക്കുകയും ചെയ്തു. രാജി ഭീഷണിയുള്‍പ്പെടെ ഉയര്‍ത്തിക്കൊണ്ടുള്ള സമ്മര്‍ദ്ദത്തില്‍ അമ്മ നേതൃത്വം നടനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പായതോടെ വിജയ് ബാബുവിനെ അനുകൂലിക്കുന്നവര്‍ നടനോട് രാജി സന്നദ്ധത അറിയിക്കാന്‍ നിര്‍ദ്ദേശിച്ചെന്നാണ് ലഭിക്കുന്ന വിവരം.