
ലക്ഷദ്വീപില്‍ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി.എല്ലാ ബുധനാഴ്ചകളും ‘നോ വെഹിക്കിള്‍ ഡേ’ ആയി ആചരിക്കാനാണ് തീരുമാനം.
ദ്വീപ് നിവാസികള്‍ക്കിടയില്‍ കാല്‍നടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക, വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഈ മാസം 25-ാം തീയതി മുതല്‍ പുതിയ നിർദ്ദേശം പ്രാബല്യത്തില്‍ വരുമെന്നും ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
പ്രകൃതിരമണീയമായ ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


