video
play-sharp-fill
നഗ്ന ശരീരത്തിൽ കുട്ടികൾ വരച്ചിട്ടില്ല; ശരീരം വിൽപ്പനയ്ക്ക് വച്ചിട്ടില്ല; ആർക്കും കിടപ്പറ തുറന്നു കൊടുത്തിട്ടില്ല; കക്ഷത്തിലെ രോമം കാട്ടി മത്തി വറുത്തിട്ടില്ല; രഹ്ന ഫാത്തിമയ്ക്കും രശ്മിനായർക്കും ചുട്ട മറുപടിയുമായി സിനിമാ താരം ലക്ഷ്മി പ്രിയയുടെ പോസ്റ്റ് വൈറൽ

നഗ്ന ശരീരത്തിൽ കുട്ടികൾ വരച്ചിട്ടില്ല; ശരീരം വിൽപ്പനയ്ക്ക് വച്ചിട്ടില്ല; ആർക്കും കിടപ്പറ തുറന്നു കൊടുത്തിട്ടില്ല; കക്ഷത്തിലെ രോമം കാട്ടി മത്തി വറുത്തിട്ടില്ല; രഹ്ന ഫാത്തിമയ്ക്കും രശ്മിനായർക്കും ചുട്ട മറുപടിയുമായി സിനിമാ താരം ലക്ഷ്മി പ്രിയയുടെ പോസ്റ്റ് വൈറൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടത്തുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് സിനിമാ താരവും മോഡലുമായ ലക്ഷ്മി പ്രിയ. രശ്മി നായരും, രഹ്ന ഫാത്തിമയും അടക്കമുള്ളവർക്കെതിരെയാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചിരിക്കുന്നത്. ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും ലക്ഷ്മിയുടെ പോസ്റ്റിൽ നിന്നും ആരെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.

ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രത്തിലെ ബലിക്കല്ലിൽ ചവിട്ടി നിൽക്കുന്ന ജീവനക്കാരന്റെ പോസ്റ്റ് നേരത്തെ ലക്ഷ്മിപ്രിയ ഷെയർ ചെയ്തിരുന്നു. ഇയാൾക്കു നേരെ ലക്ഷ്മി ശാപവാക്കുകളും ചൊരിഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനുള്ള ചുട്ടമറുപടിയുമായി ലക്ഷ്മി ഇപ്പോൾ എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്മി പ്രിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ

കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല.

നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്‌സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന റഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ.

ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ.
നിർത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്