
വനിതാ മാധ്യമ പ്രവർത്തക ലക്ഷ്മി പദ്മ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെ മഹിള കോണ്‍ഗ്രസ് നേതാവായ ഫര്‍ഹ ഫാത്തിമ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുറിപ്പിട്ടത് വിവാദമായി.
‘ സാരി ഗമയാണ് ഗയ്‌സ് മറ്റൊന്നുമല്ല വെറും സാരി ഗമ’ എന്ന കുറിപ്പോടെ ലക്ഷ്മി പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഫര്‍ഹ ഫാത്തിമ മോശം കമന്റിട്ടത്. അബോര്‍ട്ട് ചെയ്ത ഗമയാണ് എന്നായിരുന്നു കള്ളച്ചിരിയുടെ ഇമോജിയോടെ ഫര്‍ഹ ഫാത്തിമയുടെ കമന്റ്.
താങ്കള്‍ അബോര്‍ട്ട് ചെയ്‌തോ.അയ്യോ അതെന്തിനാ..പറയൂ എന്താ പറ്റിയത് തനിക്ക് എന്ന് ലക്ഷ്മി തിരിച്ചടിക്കുകയും ചെയ്തു. ‘അവര്‍ക്ക് എന്തോ അബദ്ധം പറ്റിയത് അവര്‍ വന്നു പറഞ്ഞു. അതൊന്നും ആക്രമണം അല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് ആവശ്യം ഉള്ള കാര്യം ആണ് അത് നിലവാര തകര്‍ച്ച അല്ല.ആ അവബോധം ജനപ്രതിനിധികള്‍ക്ക് പോലും ഇല്ലാത്ത കാലത്ത് നമ്മള്‍ അതിനെ കുറിച്ച് സംസാരിച്ച് കൊണ്ടേ ഇരിക്കണം’- ലക്ഷ്മി കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ.
അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും ഉണ്ടായി.
രാഹുല്‍ ഈശ്വറിനെ പോലുളളവര്‍ പെണ്‍കുട്ടി രാഹുലില്‍ നിന്ന് ഗര്‍ഭിണിയായി എന്നതിന് ലക്ഷ്മി പദ്മയുടെ കൈയില്‍ തെളിവുണ്ടോ എന്നും ചോദിച്ചു. എന്തായാലും ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്ന നയമാണ് ലക്ഷ്മി ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുള്ളത്.
അതിനു പിന്നാലെ ബുധനാഴ്ച ലക്ഷ്മി ഇങ്ങനെ കുറിച്ചു:
എന്റെ ഫോട്ടോയുടെ താഴെ ഫര്‍ഹ ഫാത്തിമ എന്ന മഹിളാകോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞതാണ് ഈ കമന്റ്.അതിനുള്ള മറുപടി ഞാന്‍ അവരോട് പേഴ്‌സണല്‍ ആയി ചോദിച്ചു എന്നെ ഉള്ളൂ..ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ.അപ്പോള്‍ അവര്‍ ആയിരിക്കും അത് എന്നല്ലേ കരുതാന്‍ വഴിയുള്ളൂ.



