
സ്വന്തം ലേഖകൻ
കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങൾക്ക് പ്രതികരണവുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു നവോദയ അടക്കമുള്ളവർ ഈ വിഷയത്തിൽ തനിക്കെതിരെ രംഗത്തുവന്നതിൽ പ്രതികരിക്കാനില്ലെന്നും ലക്ഷ്മി പറഞ്ഞു.
‘‘നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. ഞാൻ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ, എതിര് നിന്നിട്ടുള്ള ആളുകളോ, അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്തെന്നു മാത്രം ആലോചിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രേണു ആണ് യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോടു പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാൻ പോകുന്നതും. അവർ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം, ഞാൻ അവരെപ്പോലെ അല്ല. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റ്യൂഡ്.
ഏഴുവർഷമായി ആ പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്, ഞങ്ങൾക്കു മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്ക് സന്തോഷിക്കാൻ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.
നന്ദിയും സ്നേഹവും ഉറപ്പായും ആരാധകരോട് ഉണ്ട്. പിന്നെ മിണ്ടി കഴിഞ്ഞാൽ എന്നെ എയറിൽ ആക്കുന്ന ചില ആളുകൾ ഉണ്ട്. ഇപ്പോൾ അതും ട്രെൻഡ് ആണ്. അതുകൊണ്ട് ഞാൻ അതും ആസ്വദിക്കുന്നു.’’–ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.



