പ്രണയത്തിന്റെ തീയിൽക്കുതിർന്ന പ്രതികാരം വീണ്ടും: ഗാന്ധിനഗർ എസ്.എം.ഇയ്ക്ക് പിന്നാലെ തീയിൽക്കുരുത്ത പ്രതികാരം തിരുവല്ലയിലും: തിരുവല്ലയിലെ ആക്രമണം ഗാന്ധിനഗറിലെ കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തിൽ

പ്രണയത്തിന്റെ തീയിൽക്കുതിർന്ന പ്രതികാരം വീണ്ടും: ഗാന്ധിനഗർ എസ്.എം.ഇയ്ക്ക് പിന്നാലെ തീയിൽക്കുരുത്ത പ്രതികാരം തിരുവല്ലയിലും: തിരുവല്ലയിലെ ആക്രമണം ഗാന്ധിനഗറിലെ കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: പ്രണയത്തിന്റെ നിരാശയിൽ തീയിൽക്കുതിർത്ത പ്രതികാരം വീണ്ടും. രണ്ടു വർഷം മുൻപ് ഒരു ഫെബ്രുവരി ഒന്നിന് കോട്ടയം എസ്.എം.ഇയിൽ പ്രണയ നൈരാശ്യത്തിന്റെ പ്രതികാരത്തിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് ഇപ്പോൾ തിരുവല്ലയിലും അരങ്ങേറിയിരിക്കുന്നത്. രണ്ടു സംഭവങ്ങളിലും വില്ലനായത് പ്രണയബന്ധത്തിലെ വീട്ടുകാരുടെ എതിർപ്പായിരുന്നു.
രണ്ടു വർഷം മുൻപ് ഒരു ഫെബ്രുവരി ഒന്നിനാണ് കോട്ടയം ആർപ്പൂക്കര ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ വിദ്യാർത്ഥി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകൾ കെ.ലക്ഷ്മി (21)യെ, കൊല്ലം നീണ്ടകര പുത്തൻതുറ കൈലാസമംഗലത്ത് സുനീതിന്റെ മകൻ ആദർശ് (25) പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്.

അജിൻ റെജി മാത്യു

ക്ലാമുറിയിൽ ലക്ഷ്മിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം സ്വയം തീ കൊളുത്തി ആദർശനം ജീവനൊടുക്കുകയായിരുന്നു.
ഇതിനു സമാനമായ സംഭവമാണ് ഇപ്പോൾ തിരുവല്ലയിലും നടന്നിരിക്കുന്നത്. റാന്നി സ്വദേശിയായ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവല്ല കുമ്പനാട് കടപ്ര കാരിലിൽ അജിൻ റെജി മാത്യു(18)വിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. നാട്ടുകാർ പിടികൂടി കയ്യും കാലും കെട്ടി ഏൽപ്പിച്ച പ്രതി പക്ഷേ, പൊലീസിനു മുന്നിൽ യാതൊരു കൂസലുമില്ലാതെ കുറ്റം ഏറ്റു പറയുകയായിരുന്നു.
പ്ലസ്സ്ടുമുതൽ പെൺകുട്ടിയുമായി പ്രേമത്തിലായിരുന്നെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തന്നെ ഉപേക്ഷിക്കുകയാണെന്നും, നിലവിൽ പുതിയ കാമുകനുണ്ടെന്നും വെളിപ്പെടുത്തിയതോടെ ക്ഷുഭിതനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താൻ നിശ്ചയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്മിയും, ആദർശും


തലയിലേയ്ക്ക് പെട്രോൾ ഒഴിച്ച ശേഷമാണ് തീകൊളുത്തിയതെന്നാണ് പ്രാഥമികമായി പുറത്തുവന്നിട്ടുള്ള വിവരം. പെൺകുട്ടിയുടെ മുഖവും മുൾപ്പെടെ മുൻ ഭാഗത്താണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളതെന്നാണ് രക്ഷാപ്രവർത്തകരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. അജിൻ വെച്ചുച്ചിറ വിശ്വാബ്രാഹ്മിൺസ് കോളേജിലെ ബി എസ് സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. പെൺകുട്ടി നഗരത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ കോഴ്‌സിൽ ചേർന്ന് പഠിച്ചുവരികയായിരുന്നു.

പുത്തേഴം ഹയർ സെക്കന്റി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും താനും അടുപ്പത്തിലായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി തന്നെ അവഗണിക്കുന്നതായി മനസ്സിലായി എന്നും കാരണം തിരക്കിയപ്പോൾ വേറെ കാമുകനുണ്ടെന്നും പെൺകുട്ടി പറഞ്ഞതാണ് പ്രകോപനമായത്. ഇനി തന്നെ കാണാൻ വരണ്ടെന്നും പെൺകുട്ടി പറഞ്ഞെന്നും ഇതിന് ശേഷമാണ് വക വരുത്താൻ തീരുമാനിച്ചതെന്നുമാണ് അജിൻ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ ഇരുവരുടെയും പ്രണയം അറിഞ്ഞ ബന്ധുക്കൾ ഇടപെട്ടതോടെയാണ് പെൺകുട്ടി അജിനെ ഒഴിവാക്കാൻ ശ്രമിച്ചതെന്ന വിവരം ലഭിച്ചതായി പൊലീസും പറയുന്നു.

വരുന്ന വഴി പുല്ലാടു നിന്നും രണ്ട് കുപ്പികൾ നിറയെ പെട്രോൾ വാങ്ങിയാണ് അജിൻ ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെയും കാത്ത് നിന്നിരുന്നത്. കൈയിൽ കത്തിയും കരുതിയിരുന്നു. പെൺകുട്ടിയെ കണ്ടതോടെ അജിൻ പാഞ്ഞടുത്ത് വയറ്റിൽ കുത്തി. ഇതിന് ശേഷമാണ് പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതെന്നാണ് ദൃസാക്ഷികളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ നില ഗുരുതരമായിത്തുടരുന്നതിനാൽ വിദഗ്ധ ചികത്സയാക്കായി മറ്റെതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുള്ള ആലോചനയിലാണ് ബന്ധുക്കൾ.

കൃത്യത്തിന് ശേഷം രക്ഷപെടുന്നതിനുള്ള അജിന്റെ നീക്കം നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ കൊണ്ട് വിഫലമാവുകയായിരുന്നു. ബലപ്രയോഗത്തിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടിയവർ ഷർട്ടുകൊണ്ട് കൈകൾ പിന്നിലേയ്ക്കാക്കി ബന്ധിയിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം അജിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അയിരൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. രാവിലെ ബൈക്കിൽ രണ്ടു കുപ്പി പെട്രോളുമായി പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പിൽ തടഞ്ഞ് നിർത്തിയാണ് അക്രമം നടത്തിയത്

നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീയണച്ച ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

പെൺകുട്ടിയുടെ മുടിയിൽ തീപടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.