ഇനി ജാനിയും പ്രിയതമനും ഇല്ല; വിതുമ്പലോടെ ലക്ഷ്മി എല്ലാമറിഞ്ഞു

ഇനി ജാനിയും പ്രിയതമനും ഇല്ല; വിതുമ്പലോടെ ലക്ഷ്മി എല്ലാമറിഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാറപകടത്തിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്മി ബാലഭാസ്‌കറിന്റെയും തേജസ്വിനിയുടെയും മരണവാർത്ത അറിഞ്ഞു. സ്റ്റീഫൻ ദേവസിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നുണ്ട്. വെന്റിലേറ്റർ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ടെന്നും സ്റ്റീഫൻ അറിയിച്ചു. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവർ ഇപ്പോൾ കടന്നു പോകുന്നത്. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാൻ എല്ലാവരുടെയും പ്രാർത്ഥന വേണം. ലക്ഷ്മിയുടെ ജീവിതം തിരിച്ചുപിടിക്കാൻ എല്ലാരും പ്രാർത്ഥിക്കുംമെന്നും സ്റ്റീഫൻ വ്യക്തമാക്കി.