ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയ സംഭവം; അത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്; കീടങ്ങളെ തുരത്താന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഉപയോഗിച്ച് വരുന്നത്; മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേര്‍ ഈ നാട്ടില്‍ ഇന്നും ജീവിക്കുന്നുണ്ട്; മലയാള മനോരമയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി
സ്വന്തം ലേഖകന്‍
കൊച്ചി: അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ കെ പട്ടേല്‍ ചുമതലയേറ്റ ഉടന്‍ എല്ലാ ദ്വീപുകളിലെയും തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദത്തിലെന്ന മലയാള മനോരമയുടെ വാര്‍ത്തയ്ക്കെതിരെ സന്ദീപ് വാചസ്പതി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ സംഭവത്തില്‍ ഒരു അസ്വാഭാവികതയും തോന്നില്ല.
എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോര്‍ട്ടറെ പോലുള്ളവര്‍ക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛര്‍ദ്ദില്‍ അപ്പാടെ പ്രസിദ്ധീകരിക്കാന്‍ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്ന് ഒരപേക്ഷയുണ്ട് തുടങ്ങിയ വിമര്‍ശനങ്ങളാണ് സന്ദീപ് ഉന്നയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ വാര്‍ത്തയ്ക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് മലയാള മനോരമ പത്രാധിപ സമിതി വ്യക്തമാക്കണം. ഈ വാര്‍ത്ത എഴുതിയ മഹാന്‍ കൂപ മണ്ഡൂകമാണെന്ന് മനസിലായി. പക്ഷേ മഹാരഥന്‍മാര്‍ അടങ്ങിയ പത്രാധിപ സമിതി അങ്ങനെയല്ലല്ലോ? കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും അവയുടെ വളപ്പും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ സംഭവത്തില്‍ ഒരു അസ്വാഭാവികതയും തോന്നില്ല.
എന്തിലും ഏതിലും മതം ചികയുന്ന ഈ മനോരമാ റിപ്പോര്‍ട്ടറെ പോലുള്ളവര്‍ക്ക് ഇത് അസാധാരണമായിരിക്കാം. പക്ഷേ അയാളുടെ ഛര്‍ദ്ദില്‍ അപ്പാടെ പ്രസിദ്ധീകരിക്കാന്‍ മാത്രമുള്ള മൗഢ്യം പത്രാധിപ സമിതി കാണിക്കരുതെന്ന് ഒരപേക്ഷയുണ്ട്. മതം ഭക്ഷിച്ചല്ലാതെ ജീവിക്കുന്ന കുറേയേറെപ്പേര്‍ ഈ നാട്ടില്‍ ഇന്നും ജീവിക്കുന്നുണ്ട്. അവരേക്കൂടി മതഭ്രാന്തന്‍മാരാക്കരുത്.
ഇത് ‘മട്ടി’ അഥവാ ‘മാഠി’ കളര്‍ ആണ് പൂശിയിരിക്കുന്നത്. മണ്ണ്, ഭൂമി എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥം വരും. അതായത് മണ്ണിന്റെ നിറം. ‘ഗേരു മിട്ടി’ എന്ന പേരിലാണ് ഇത് ഉത്തരേന്ത്യയില്‍ അറിയപ്പെടുന്നത്. കീടങ്ങളെ തുരത്താന്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഉപയോഗിച്ച് വരുന്നതാണ് ഇത്. ചെലവ് കുറഞ്ഞ ഇത് പെയിന്റ് അല്ല, ചുവന്ന മണ്ണാണ്. വെളുത്ത നിറത്തിനായി ചുണ്ണാമ്ബ്/കുമ്മായം ഉപയോഗിക്കും. കുത്തിത്തിരിപ്പാണ് ലക്ഷ്യം എന്ന് അറിയാം.
എങ്കിലും അതിന് മതത്തെ കൂട്ടു പിടിക്കരുത്. അത് വലിയ തീ ആണ്. അത് ആളിക്കത്തിയാല്‍ ആര്‍ക്കും അണയ്ക്കാനാവാതെ വരും. വാര്‍ത്ത എഴുതിയവനോ അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയവര്‍ക്കോ നിയന്ത്രിക്കാനാവില്ല. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് ഒരു മനസുഖം ഉണ്ടാകുമെങ്കിലും അത് ഈ നാടിന് ആപത്താണ്. അത് ഓര്‍ക്കണമെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്.