തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷം: കേന്ദ്ര ഇടപെടല്‍ തേടി ലക്ഷദ്വീപ് വിദ്യാര്‍ത്ഥി സംഘടന

Spread the love

അഗത്തി: ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാകുന്നതില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍.

video
play-sharp-fill

അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് വിദ്യാര്‍ഥിസംഘടന കത്തയച്ചു. ഒന്നര വര്‍ഷത്തിലേറെയായി 2500ലധികം സ്ഥിര സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ 34 വകുപ്പുകളിലായി അനുവദിച്ച തസ്തികകളില്‍ യോഗ്യരായ പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇതുവരെ അഭിമുഖങ്ങളോ എഴുത്തുപരീക്ഷകളോ മറ്റു റിക്രൂട്ട്‌മെന്റ് നടപടികളോ ആരംഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് യോഗ്യരായ യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.