video
play-sharp-fill

തലയില്‍ തേങ്ങ വീണ് പരിക്കേറ്റ ഒന്നര വയസുകാരനടക്കം ഗുരുതരാവസ്ഥയിലുള്ളത് നാല് പേര്‍; രോഗികള്‍ക്ക് താങ്ങാകേണ്ട എയര്‍ ആംബുലന്‍സില്‍ പറന്ന് കേന്ദ്രമന്ത്രിയും;  സംഭവത്തില്‍  പ്രതിഷേധം കനക്കുന്നു

തലയില്‍ തേങ്ങ വീണ് പരിക്കേറ്റ ഒന്നര വയസുകാരനടക്കം ഗുരുതരാവസ്ഥയിലുള്ളത് നാല് പേര്‍; രോഗികള്‍ക്ക് താങ്ങാകേണ്ട എയര്‍ ആംബുലന്‍സില്‍ പറന്ന് കേന്ദ്രമന്ത്രിയും; സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

Spread the love

സ്വന്തം ലേഖിക

കൊച്ചി: തലയില്‍ തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസുകാരനടക്കം ലക്ഷദ്വീപില്‍ ഗുരുതരാവസ്ഥയിലുള്ളത് നാല് പേര്‍.

എന്നാല്‍ രോഗികള്‍ക്ക് താങ്ങാകേണ്ട എയര്‍ ആംബുലന്‍സില്‍ പറന്നത് കേന്ദ്രമന്ത്രിയായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ കൊച്ചിയില്‍ എത്തിക്കേണ്ട എയര്‍ ആംബുലന്‍സ് ആണ് കേന്ദ്രമന്ത്രി അശ്വിനി കുമാറിന്റെ ദ്വീപ് സന്ദര്‍ശനത്തിന് ലക്ഷദ്വീപ് ഭരണകൂടം വിട്ടുനല്‍കിയത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ എമര്‍ജന്‍സി ഇവാക്വേഷന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്താന്‍ വാഹനമില്ലാതെ കഷ്ടപ്പെടുകയാണ് രോഗികളും ബന്ധുക്കളും.

കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഹെലികോപ്റ്ററിന് പറക്കാന്‍ സാധിക്കില്ലെന്നാണ് ദ്വീപ് ആരോഗ്യ ഡയറക്ടര്‍ ഇവരെ അറിയിച്ചത്. എന്നാല്‍ ദ്വീപ് സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി അശ്വിനി കുമാറുമായി ഇതേ ഹെലികോപ്റ്റര്‍ അഗത്തിയില്‍ നിന്ന് വിനോദസഞ്ചാര ദ്വീപായ ബംഗാരയിലേക്ക് വ്യാഴാഴ്ച രാവിലെ പത്തരയോടെ യാത്ര തിരിച്ചിരുന്നു.

അഗത്തിയില്‍ നിന്ന് ഒന്നര വയസുകാരനെ യാത്രാ വിമാനത്തില്‍ കൊച്ചിയിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു രോഗികള്‍ ചെത്തിലത്ത്, ആന്ത്രോത്ത് ദ്വീപുകളില്‍ ആയതിനാല്‍ എയര്‍ ആംബുലന്‍സ് മാത്രമാണ് ആശ്രയം. എയര്‍ ആംബുലന്‍സ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് വിട്ടുനല്‍കിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.