play-sharp-fill
കായല്‍ ഭംഗി ആസ്വദിച്ച് തനി നാടൻ കാഴ്ചകള്‍ കണ്ട് കുടുംബവുമൊത്തൊരു  യാത്ര..! 1000 രൂപ പോലും വേണ്ട; ഭക്ഷണവും ഒരു ദിവസം മുഴുവൻ കാഴ്ചകളുമായി അടിപൊളി പാക്കേജ് ഇതാ..

കായല്‍ ഭംഗി ആസ്വദിച്ച് തനി നാടൻ കാഴ്ചകള്‍ കണ്ട് കുടുംബവുമൊത്തൊരു യാത്ര..! 1000 രൂപ പോലും വേണ്ട; ഭക്ഷണവും ഒരു ദിവസം മുഴുവൻ കാഴ്ചകളുമായി അടിപൊളി പാക്കേജ് ഇതാ..

കൊച്ചി: അഞ്ച് മണിക്കൂർ ഉള്‍നാടൻ ജലയാത്ര ആസ്വദിച്ച്‌ തനി നാടൻ കാഴ്ചകള്‍ കണ്ട് ബാക്കി സമയം ഫിഷ് ഫാമില്‍ മീൻ പിടിച്ചും കുട്ടവഞ്ചി തുഴഞ്ഞും പ്രകൃതിഭംഗി ആസ്വദിച്ചും ഒരു ദിവസം.

കുട്ടികളെയും കൂട്ടി കൊച്ചിയുടെ തിരക്കുകളില്‍ നിന്നും മാറി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ പാക്കേജാണ് കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മറൈൻ ഡ്രൈവ് – കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ക്രൂസ് ബോട്ട് യാത്ര.


എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ 3 ജില്ലകളെ കോർത്തിണക്കി അറിവും ആഹ്ലാദവും ഒരുപോലെ നല്കുന്ന ഈ യാത്ര പോക്കറ്റ് കാലിയാക്കില്ല എന്നതാണ് ഏറ്റവും മെച്ചം. മാത്രമല്ല, മുടക്കിയ തുകയ്ക്ക് പരമാവധി ആസ്വദിക്കാനായി ഗായകരും ഉച്ചയ്ക്ക് നല്ല മീൻ വറുത്തതും മീന്‍ കറിയും കൂട്ടിയുള്ള ഊണും ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന യാത്ര കൂടിയാണിത്.

യാത്രയെ കുറിച്ച്‌ കെഎസ്‌ഐഎൻസി പങ്കിട്ട കുറിപ്പ് വായിക്കാം- ‘കെഎസ്‌ഐഎൻസി നിങ്ങള്‍ക്കായി എറണാകുളം മറൈൻ ഡ്രൈവില്‍ നിന്നും തുടങ്ങി വൈക്കം പാലാക്കരി വരെ പോകുന്ന ഒരു ഏകദിന ഉല്ലാസയാത്ര പാക്കേജ് ഒരുക്കിയിരിക്കുന്നു. പാലാക്കരി വൈക്കത്തിന് അടുത്തുള്ള ഒരു കായല്‍ ദേശം ആണ്.

പാക്കേജ് പ്രത്യേകതകള്‍-

-രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരെ

(എറണാകുളം മറൈൻ ഡ്രൈവില്‍ നിന്നും ആരംഭിക്കുന്നു)

-5 മണിക്കൂർ ഉള്‍നാടൻ ജലയാത്രയും, ബാക്കി സമയം മനോഹരമായ ഫിഷ് ഫാമിലും ആയിട്ടാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

-എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ 3 ജില്ലകളെ കോർത്തിണക്കിയ ഒരേ ഒരു ജലയാത്ര.

– അറിവിന്റെ വെളിച്ചം പകരാൻ ഗൈഡും, സംഗീതം ആസ്വദിച്ചു യാത്ര മനോഹരമാക്കുവാൻ ഗായകരും യാത്രയിലുടനീളം ഉണ്ടായിരിക്കുന്നതാണ്.

-യാത്രയില്‍ രാവിലേയും വൈകുന്നേരവും ടീ & സ്നാക്ക് കൂടാതെ മത്സ്യഫെഡ് ഫിഷ് ഫാമില്‍ നിന്നും പിടിച്ച മത്സ്യം ഉപയോഗിച്ച്‌ കുടുംബശ്രീ സഹോദരിമാർ തയാറാക്കിയ ഉച്ചയൂണും അടങ്ങിയിരിക്കുന്നു (ഫിഷ് കറി, ഫിഷ് ഫ്രൈ മീല്‍സ്)

– മത്സ്യഫെഡ് ഫിഷ് ഫാമില്‍ വിവിധതരം ബോട്ട് സവാരികള്‍ ഒരിക്കിയിരിക്കുന്നു (പെഡല്‍ ബോട്ട് , കുട്ടവഞ്ചി, തുഴവഞ്ചി, കയാകുകള്‍, സ്പീഡ് ബോട്ടിംഗ്)

ടിക്കറ്റ്സ് ബുക്ക് ചെയ്യാനായി www.mycruise.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9846211143 എന്ന നമ്ബറില്‍ ബന്ധപ്പെടുക.