video
play-sharp-fill

“ലഹരിക്കെതിരെ കളിക്കളത്തിലേക്ക്” ഫുട്ബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ 10 മുതൽ കുമരകത്ത്

“ലഹരിക്കെതിരെ കളിക്കളത്തിലേക്ക്” ഫുട്ബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ 10 മുതൽ കുമരകത്ത്

Spread the love

കുമരകം: ഏപ്രിൽ 10 മുതൽ കുട്ടികൾക്കായി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടന ജീവി എച്ച്എസ്എസ് ആണ് സംഘാടകർ. 15 വയസ്സിൽ താഴെയുള്ള

കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. “ലഹരിക്കെതിരെ കളിക്കളത്തിലേക്ക്” എന്നതാണ് പരിശീലന ക്യാമ്പിന്റെ മുദ്രാവാക്യം. മൊബൈൽ ഫോൺ അഡിക്ഷൻ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നതിന്റെ ഭാഗമായി മൈതാനങ്ങളിലേക്ക്

കുട്ടികളെ സംഘടിപ്പിച്ചു കായിക പരിശീലനപരിപാടിയും വ്യായാമവും കൂടിച്ചേർന്നാണ് പരിശീലനം. മുൻ വർഷങ്ങളിലും കുട്ടികൾക്കായി ഇതേ രീതിയിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്തെ ഒട്ടനവധി കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വൻ വിജയമായിരുന്നു. ഏപ്രിൽ 8 വരെയാണ് രജിസ്ട്രേഷൻ നടത്തുക. കുട്ടികൾ കുമരകം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി

സംഘടനയുടെ ഓഫീസിൽ രക്ഷകർത്താവുമായി നേരിട്ട് എത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. 9447571109, 9495108269, 9447126925