
ലഹരി മാഫിയക്കെതിരെ ജനകീയ സദസ്സ് ഇന്ന് കോട്ടയം കടുവാക്കുളം ജംഗ്ഷനിൽ: സംയുക്ത സുവാർത്ത സമിതിയും കത്തോലിക്ക കോൺഗ്രസ് കടുവാക്കുളം ,കൊല്ലാട് യൂണിറ്റുമാണ് സംഘാടകർ : സി എസ് ഐ ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കടുവാക്കുളം :
കടുവാക്കുളം, കൊല്ലാട്, പാക്കിൽ ,മൂലേടം പ്രദേശങ്ങളിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ സംയുക്ത സുവാർത്ത സമിതിയുടെയും , കത്തോലിക്ക കോൺഗ്രസ് കടുവാക്കുളം ,കൊല്ലാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഇന്ന് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു.
202 വൈകുന്നേരം 4.45 നു പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽനിന്നും ആരംഭിക്കുന്ന വാഹന സന്ദേശ യാത്ര കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി കോര ഫ്ലാഗ് ഓഫ് ചെയ്യും. സംയുക്ത സുവാർത്ത സമിതി പ്രസിഡണ്ട് ഫാ. ദേവസ്യ മാക്കിയിലിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എബി കുന്നേപറമ്പിൽ വിഷയാവതരണ പ്രസംഗം നടത്തും.
ഫാ. ജോസഫ് കണ്ണപ്പള്ളി, ഫാ. ഗീവർഗീസ് കടുങ്ങണിയിൽ, ഫാ. സുമോദ്.സി.ചെറിയാൻ, ഏലിയാസ് വാക്കപറമ്പിൽ എന്നിവർ സന്ദേശങ്ങൾ നൽകും. സെന്റ് തെരേസാസ് പള്ളി, സെന്റ് തോമസ് യാക്കോബായ പള്ളി സെന്റ് മാത്യൂസ് സിഎസ്ഐ പള്ളി എന്നിവർ പാക്കിൽ കവലയിൽ സ്വീകരണങ്ങൾ നൽകും. തുടർന്ന് മൂലേടം ദിവാൻ കവലയിൽ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി, സെന്റ് പോൾസ് സിഎസ്ഐ പള്ളി എന്നിവർ സ്വീകരണം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത സ്വീകരണസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീഡിയ കൗൺസിൽ ചീഫ് കോഡിനേറ്റർ അഡ്വ. മനു ജെ വരാപ്പള്ളി വിഷയാവതരണ പ്രസംഗം നടത്തും. ഫാ. മർക്കോസ് ജോൺ, റവ. . ജോർജ് ജേക്കബ്, മത്തായി ജോൺ, എം കെ കുര്യൻ എന്നിവർ സന്ദേശം നൽകും തുടർന്ന് കൊല്ലാട് ബദലഹേം മാർത്തോമാ പള്ളി ജംഗ്ഷനിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിൽ റവ. ജേക്കബ് വി ജോർജ്, ഉതുപ്പ് ചെറിയാൻ സന്ദേശം നൽകും.കൊല്ലാട് ബോട്ട് ജെട്ടി കവലയിൽ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, സെന്റ് മിഖായേൽ സിഎസ്ഐ പള്ളി ,
സെന്റ് ആൻഡ്രൂസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവർ സ്വീകരണങ്ങൾ നൽകും. ഫാദർ തോമസ് വർഗീസ്, ഫാ. മാത്യു തോമസ് നടുവിലേടത്ത്, ഫാ. കുറിയാക്കോസ് കുറിയാക്കോസ്, ഡീകന്‍ എബി ജോർജ് അനോദ് മാത്യു, ജോൺസൺ ഡാനിയേൽ, തങ്കച്ചൻ ചെറിയമഠം എന്നിവർ സന്ദേശങ്ങൾ നൽകും. തുടർന്ന് സന്ദേശ യാത്ര കടുവാക്കുളം ജംഗ്ഷനിൽ എത്തിച്ചേരുന്നതും, കടുവാക്കുളം ജംഗ്ഷനിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ് നടത്തുന്നതുമാണ്.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ നന്തികാട്ടിന്റെ അധ്യക്ഷതയിൽ കൂടുന്ന ജനകീയ സദസ്സ് സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംയുക്ത സുവാർത്ത സമിതി പ്രസിഡന്റ് ഫാ. അനീഷ് മാക്കിയിൽഎംസി ബി എസ് ആമുഖ സന്ദേശം നൽകും. ജോൺസൺ പൂവൻതുരുത്ത് വിഷയാവതരണ പ്രസംഗം നടത്തും.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനു വി മോഹൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു പ്രസന്നകുമാർ കത്തോലിക്ക കോൺഗ്രസ് ഫൊറോനാ പ്രസിഡന്റ് ബിനോയി ഇടയാടിൽ,ഫാ. ചാക്കോച്ചൻ വടക്കേതലയ്ക്കൽ, ചെറിയാൻ പാലത്തിങ്കൽ , ജോൺ കുഴിവേലിൽ, വർഗീസ് രാജർഭവൻ, ജെയിംസ് ചൂരോടിൽ, അനിയൻ ജേക്കബ്, ബിജു മുണ്ടിയത്ത്, ചെറിയാൻ മേരിവില്ല എന്നിവർ പ്രസംഗിക്കും.