
ഭര്‍ത്താവിന്റെ കുത്തേറ്റു; രണ്ടാം ഭാര്യയ്ക്ക് ഗുരുതര പരിക്ക്
ഭർത്താവിന്റെ കുത്തേറ്റ് രണ്ടാം ഭാര്യയായ ഇരിക്കൂർ സ്വദേശി ഷഫീന (38)ന് ഗുരുതര പരിക്ക്.പരിക്കേറ്റ ഷഫീനയെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച വൈകിട്ട് എടക്കാട് ചില്‍ഡ്രൻസ് പാർക്കിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.വിവരമറിഞ്ഞെത്തിയ എടക്കാട് പൊലീസ് സുബൈറിനെ (49) അറസ്റ്റ് ചെയ്തു.എടക്കാട്ടെ പാച്ചക്കര ഹൗസില്‍ ഭർത്താവിന്റെ വീട്ടില്‍ കഴിയുന്ന ഷഫീന ബുധനാഴ്ച ജോലിക്ക് പോയി തിരിച്ചുവരുമ്പോൾ എടക്കാട് ബീച്ചിനടുത്തുവെച്ച് കാത്തുനിന്ന ഭർത്താവ് സുബൈർ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
Third Eye News Live
0