തിരുവനന്തപുരം: പുതുവത്സര പുലര്‍ച്ചെ വര്‍ക്കലയില്‍ വനിതാ ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗിക അതിക്രമം.
ഹോം സ്റ്റേയില്‍ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം വള്ളത്തുംങ്കല്‍ സ്വദേശിയായ അഖിലിനെ ടൂറിസ്റ്റുകള്‍ തന്നെയാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.
വര്‍ക്കല ക്ലിഫിലെ ലോസ്റ്റ് ഹോസ്റ്റലില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഹോം സ്റ്റേയിലെ ഒന്നാം നിലയിലെ മുറികളില്‍ കയറിയാണ് ഇയാള്‍ യുവതികളെ കടന്ന് പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ ടൂറിസ്റ്റുകളാണ് അതിക്രമത്തിന് ഇരയായത്. നിലവില്‍
അഖില്‍ കസ്റ്റഡിയിലാണെന്നും പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കുമെന്നും വര്‍ക്കല പൊലീസ് അറിയിച്ചു.