
കൊച്ചി: പെറ്റിക്കേസുകളില്‍ അഴിമതി നടത്തി ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്.
മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശാന്തിനി കൃഷ്‌ണനാണ് തട്ടിപ്പ് നടത്തിയത്.
നാല് വർഷംകൊണ്ട് 16 ലക്ഷത്തിലധികം രൂപയാണ് ശാന്തിനി തട്ടിയത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് റൈറ്ററായിരുന്ന കാലത്തായിരുന്നു ശാന്തിനി തിരിമറി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെറ്റിത്തുകയില്‍ തിരിമറി നടത്തി 16,76,650 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥ കൈക്കലാക്കിയത്. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ശാന്തിനി തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.