
ബത്തേരി:വയനാട് വൈത്തിരിയില്‍ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കോയമ്ബത്തൂര്‍ സ്വദേശിനിയായ യുവതിയെയാണ് റിസോര്‍ട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ ആറു പേരെ പോലീസ് പിടികൂടി.
പേരാമ്ബ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്.പ്രതികളായ രണ്ട് പേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
കല്‍പ്പറ്റ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നല്‍കിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group