മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദിയെന്ന് കുറിപ്പ്; കൊല്ലത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മൂന്നും ആറും വയസുള്ള കുട്ടികളെ മുറിയിൽ നിന്ന് പുറത്താക്കിയ ശേഷം; ബന്ധുക്കളിൽ നിന്നുൾപ്പെടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കൊല്ലം: നെടുവത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിൻ്റെ ഭാര്യ ഇരുപത്തിയാറുകാരി ശരണ്യമോൾ ആണ് മരിച്ചത്.

video
play-sharp-fill

ഭർത്താവ് അനീഷ് വിദേശത്താണ്. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദിയെന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു.

ഭർതൃവീടായ ഇഞ്ചക്കാട് നിന്ന് രണ്ടു ദിവസം മുൻപാണ് ശരണ്യ നെടുവത്തൂരിലെ വീട്ടിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നും ആറും വയസുള്ള കുട്ടികളെ മുറിയിൽ നിന്ന് പുറത്താക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ബന്ധുക്കളിൽ നിന്നുൾപ്പെടെ മൊഴിയെടുത്ത് കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.