സ്വന്തം ലേഖകൻ
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പത്തുവർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവിനെ കണ്ടെത്തിയ ഭാര്യയുടെ വീഡിയോ വൈറലായിരുന്നു. ഉത്തർപ്രദേശ് കാരിയായ സ്ത്രീ തന്റെ ഭർത്താവിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കരഞ്ഞുകൊണ്ടുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.
എന്നാല്‍ ഈ സംഭവത്തില്‍ അപ്രതീക്ഷിതമായൊരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം അത് ഭര്‍ത്താവല്ലെന്ന് ഭാര്യ തിരിച്ചറിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.ഉത്തര്‍ പ്രദേശിലെ ബല്ലിയയിലെ സുഖ്പുര മേഖലയിലെ ദേവ്കാലി ഗ്രാമത്തില്‍ താമസിക്കുന്ന 44-കാരനായ മോതിചന്ദ് വര്‍മയെയാണ് ഒരു പതിറ്റാണ്ടിന് ശേഷം ഭാര്യ ജാനകി കണ്ടെത്തിയതെന്ന് വാര്‍ത്തകള്‍ വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ജാനകിയുടെ ചോദ്യങ്ങള്‍ക്കൊന്നും യുവാവ് മറുപടി നല്‍കിയില്ല. അയാളുടെ അടയാളങ്ങള്‍ പരിശോധിച്ചതോടെ അത് ഭര്‍ത്താവല്ലെന്ന് ജാനകി മനസിലാക്കി.
ജാനകിയുടെ ഭര്‍ത്താവിന്റെ രൂപസാദൃശ്യമുള്ള രാഹുല്‍ എന്നു പേരുള്ള വ്യക്തിയായിരുന്നു അത്. തെറ്റ് മനസിലാക്കിയതോടെ ജാനകി രാഹുലിനെ കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു.