യുവ ഡോക്ടറുടെ ആത്മഹത്യ: വിവാഹബന്ധം  വേര്‍പെടുത്തിയശേഷം മാനസികമായി തകര്‍ന്നു; ഭര്‍ത്താവുമായി സാമ്പത്തികപ്രശ്‌നങ്ങൾ  ; ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗണ്‍സിലറായും ജോലി ചെയ്തിരുന്ന യുവഡോക്ടര്‍ കടുംകൈ കാട്ടിയതിന് പിന്നില്‍ ദാമ്പത്യ പ്രശ്‌നങ്ങളെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ 

കല്‍പറ്റ: മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച്‌ ചില സൂചനകള്‍ കിട്ടി. ഡോ. ഇകെ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

ഡോക്ടർ കടുംകൈ കാട്ടിയതിന് പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ഡോ. ഇ.കെ ഫെലിസ് നസീർ. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലർ കൂടിയായിരുന്നു ഡോ. ഫെലിസ് നസീർ. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് വയനാടൻ വീട്ടില്‍ നസീറിന്റെ മകളാണ്.

ആറ് മാസം മുമ്ബാണ് നിയമപരമായി ഫെലിസ് വിവാഹബന്ധം വേർപെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഭർത്താവും ഡോക്ടറാണ്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നാണു വിവരം. മുൻ ഭർത്താവുമായി ഫെലിസിനു സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസിനു സൂചന ലഭിച്ചു. ഫെലിസിനു ചെറിയ കുട്ടിയുണ്ട്.

ഫെലിസിന്റെ ഉമ്മ അസ്മാബീവി നഴ്‌സായിരുന്നു. അസ്മാബീവിയും നസീറും ഏറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. സഹോദരൻ ഷാനവാസും ഗള്‍ഫിലാണ്. തെക്കൻ ജില്ലയില്‍\ നിന്നാണ് ഇവർ ജോലി സംബന്ധമായും പഠന ആവശ്യത്തിനുമായി കോഴിക്കോട് എത്തി ഫറോക്കില്‍ വീട് വാങ്ങിയത്.

ഫെലിസ് മെഡിക്കല്‍ കോളജ് ക്യാംപസിലായിരുന്നു താമസം. അതിനാല്‍ നാട്ടുകാരുമായി ഇവർക്കു വലിയ ബന്ധമുണ്ടായിരുന്നില്ല. ഫറോക്കിലെ വീട്ടില്‍ വല്ലപ്പോഴുമേ ഇവർ താമസത്തിനെത്തിയിരുന്നുള്ളു. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.