
എറണാകുളം : വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐ സി യുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.
ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിലാണ് സംഭവം. ഇവരുടെ കൈത്തണ്ടയിൽ സിറിഞ്ച് കണ്ടതായി പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആശുപത്രിയിൽ എത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല, തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഒറ്റക്കാണ് ഫ്ലാറ്റിൽ താമസിക്കുന്നത്.