ലോഡ്ജ്മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ യുവതിയുടെ മൃതദ്ദേഹം ; ഒപ്പം താമസിച്ച യുവാവ് അറസ്റ്റില്‍

Spread the love

കോയമ്പത്തൂര്‍ : യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണന്‍ എന്നയാള്‍ക്കൊപ്പമാണ് ഗീത വെള്ളിയാഴ്ച രാത്രി ലോഡ്ജില്‍ മുറിയെടുത്തത്.

ശനിയാഴ്ച രാത്രി ശരവണന്‍ ലോഡ്ജില്‍നിന്ന് പുറത്തുപോയി. പിറ്റേന്ന് ലോഡ്ജിലെ ശുചീകരണത്തൊഴിലാളികള്‍ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു  മൃതദേഹം. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീതയും ശരവണനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുടുംബങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹം ചെയ്തിരുന്നു. എന്നാല്‍, വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

വെള്ളിയാഴ്ച ലോഡ്ജില്‍വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും  വഴക്കിനിടെയാവാം മരണമെന്നുമാണ് പോലീസിൻ്റെ നിഗമനം.