കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ.

video
play-sharp-fill

ഇന്ന് രാവിലെ 7.30ഓടെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്നും വീണതാകാമെന്നും സംശയമുണ്ട്.

കൊയിലാണ്ടി പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group