വീടിന് പുറത്തെ കുളിമുറിയില്‍ അവശ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു ; കഴുത്തില്‍ പാടുകള്‍, തൂങ്ങി മരണമെന്ന് പ്രാഥമിക നിഗമനം ; കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Spread the love

കൊല്ലം : കടയ്ക്കലിൽ വീടിന് പുറത്തെ കുളിമുറിയില്‍ അവശ നിലയിൽ കണ്ടെത്തിയ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശനിഴായ്ച്ചയാണ് വീടിന് പുറത്തെ കുളിമുറിയില്‍ അനന്യ പ്രിയ (22) യെ  അവശനിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

അനന്യ പ്രിയയും അമ്മ ബിന്ദുവും മാത്രമാണ് കടയ്ക്കലിലെ വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടി അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചെത്തിയ അമ്മ ബിന്ദു കതകില്‍ മുട്ടിയിട്ടും തുറന്നില്ല. ഇതോടെ കതക് തകർത്ത് ഉള്ളില്‍ കയറിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ കണ്ടതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഉള്‍പ്പെടെ എത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. തൂങ്ങി മരണമെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. എന്നാല്‍ കയറോ, തുണിയോ തുടങ്ങി തൂങ്ങിമരണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവ അഴിച്ചു മാറ്റിയതാകാം എന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.