മദ്യലഹരിയിൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ; 25-കാരിക്ക് ദാരുണാന്ത്യം

Spread the love

ഇന്‍ഡോർ : മധ്യപ്രദേശിലെ ഇന്‍ഡോറിൽ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. വീര്‍ സാന്‍രാഗ് ഗര്‍വാള്‍ എന്നയാളുടെ മകള്‍ പ്രമിത (25) ആണ് മരിച്ചത്.

video
play-sharp-fill

വ്യാഴാഴ്ച രാത്രി 11 മണിയോടെ എല്‍ ഐ ജി ഏരിയയിലാണ് സംഭവം. ഈയടുത്ത് സ്വകാര്യ കമ്ബനിയിലെ ജോലി ഉപേക്ഷിച്ച്‌ പഠനം നടത്തുകയായിരുന്നു.

യുവതി രാത്രിയില്‍ ഏറെ നേരം റൂഫ് ടോപ്പില്‍ ഇരിക്കുന്നത് കണ്ടവരുണ്ട്. രാത്രിയില്‍ മദ്യപിച്ചിരുന്നുവെന്നും സുഹൃത്ത് വൈകുന്നേരം ഫ്ലാറ്റില്‍ യുവതിയെ കാണാന്‍ എത്തിയതായും വിവരമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷന് പിന്നിലെ ജെ-9 കെട്ടിടത്തിലാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള 301-ാം നമ്ബര്‍ ഫ്ലാറ്റിലാണ് പ്രമിത താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്ബാണ് കെട്ടിടം നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്നുമുതല്‍, പ്രമിത ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.