
നാട്ടുകാരുടെ രക്ഷാപ്രവർത്തനം വിഫലം ; ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി മരിച്ചു
എറണാകുളം : ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇടപ്പളളി സ്വദേശിനി സാഹിദ ഷെഹന്‍ ആണ് മരിച്ചത്.
മരണ കാരണത്തെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും.
ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് യുവതി ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കണ്ടു നിന്ന നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0