
മുംബൈ: പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്ര പാൽഘർ സ്വദേശിനിയായ 30 കാരിയാണ് മരിച്ചത്.
ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് ഗർഭിണിയിയായ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉടൻ തന്നെ പ്രസവത്തിനായി മാറ്റുകയായിരുന്നു. പിന്നീട് യുവതിയെ ജവഹറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group