ഇടുക്കി പൂപ്പാറയിൽ കാണാതായ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
സ്വന്തം ലേഖകൻ
ഇടുക്കി : കാണാതായ യുവതി ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. പൂപ്പാറ എസ്റ്റേറ്റ് പടിഞ്ഞാറേക്കുടി മുരുകേശ്വരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായിരുന്നു. വ്യാഴാഴ്ച ധ്യാനത്തിന് പോയതിന് ശേഷം രാത്രി തിരികെ പൂപ്പാറയിൽ എത്തിയതിന് ശേഷമാണ് മുരുകേശ്വരിയെ കാണാതയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഇതിനിടെ ദുരൂഹ സാഹചര്യത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥല ഉടമ രാവിലെ കൃഷി ജോലികൾക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷം ആരംഭിച്ചു ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും