ലോഡ്ജിൽ യുവതിയെ അവശനിലയില്‍ കണ്ടെത്തി; ബാഗില്‍ ബീഡിയും സിഗരറ്റും; ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടതായി നിഗമനം

Spread the love

സ്വന്തം ലേഖിക

കൊല്ലം: ലോഡ്ജിലെ മുറിയില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തി.

ചിന്നക്കട മെയിന്‍ റോഡിലെ ലോഡ്ജ് മുറിയിലാണ് വര്‍ക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ അവശനിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ചയാണ് യുവതി സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയത്.’ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാല്‍ ജീവനക്കാര്‍ റൂം പരിശോധിച്ചപ്പോഴാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.

എന്നാല്‍, ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. യുവതിയുടെ ബാഗില്‍ നിന്ന് ബീഡിയും സിഗരറ്റും കണ്ടെത്തി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഞങ്ങള്‍ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ലഹരി ഉപയോഗിച്ച്‌ അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ പെണ്‍കുട്ടിക്ക് ഉണ്ടായതെന്ന് വ്യക്തമല്ല. അതിന് രക്തപരിശോധനാഫലം വരേണ്ടതുണ്ട്.