വിവാഹം മുടങ്ങിയതിനെ തുടർന്ന് 26കാരി ജീവനൊടുക്കി ; വിവാഹനിശ്ചയം നടന്നത് രണ്ടാഴ്ച മുൻപ്

Spread the love

മാണ്ഡ്യ : നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവതി വിഷം കഴിച്ച്‌ ജീവനൊടുക്കി. മാണ്ഡ്യയിൽ കിക്കേരി ഗ്രാമത്തിലെ കൃഷി വകുപ്പ് ഓഫീസ് ജീവനക്കാരിയായ കാവ്യ(26)യാണ് ആത്മഹത്യ ചെയ്തത്.

രണ്ടാഴ്ച മുൻപ് ഹാസൻ സ്വദേശിയായ യുവാവുമായി കാവ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, വരന്റെ കുടുംബം ഒരു ആഴ്ച മുൻപ് വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ കാവ്യ വെള്ളിയാഴ്ച രാവിലെ വിഷം കഴിക്കുകയായിരുന്നു.

സഹപ്രവർത്തകർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ കിക്കേരി പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group