
മംഗളൂരു : കൊല്ലൂർ സൗപർണിക. നദിയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കൊല്ലൂർ മൂകാംബിക ക്ഷേത്രപരിസരത്തുനിന്നാണ് യുവതിയെ കാണാതായത്. ഓഗസ്റ്റ് 27-നാണ് വസുധ ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയത്. തുടർന്ന് കാർ ഗസ്റ്റ് ഹൗസിന് മുൻപില്‍ പാർക്ക് ചെയ്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ക്ഷേത്രത്തില്‍ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു. ഇതിനിടെ വസുധയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ അമ്മ വിമല പിറ്റേദിവസം കൊല്ലൂരിലെത്തി. തുടർന്ന് തിരച്ചില്‍ നടത്തിയെങ്കിലും മകളേക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി ചിലർ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയും അടക്കമുള്ളവർ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് യുവതി ചാടിയതെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റർ അകലെ പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.