ലോട്ടറി കടം നല്‍കാത്തതിന്റെ വിരോധത്തില്‍ വില്‍പനക്കാരിയെ ആക്രമിച്ചു ; പ്രതി പിടിയിൽ
ഓയൂർ: ലോട്ടറി കടം നല്‍കാത്തതിന്റെ വിരോധത്തില്‍ വില്‍പനക്കാരിയെ അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം പള്ളിമണ്‍കിഴക്കേക്കര തട്ടാരഴികത്ത് വീട്ടില്‍ ഷൈനു(43)വിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് രാവിലെയായിരുന്നു സംഭവം. മീയ്യണ്ണൂർ ജങ്ഷനില്‍ തത്വമസിയെന്ന ലോട്ടറി വ്യാപാരസ്ഥാപനത്തിലെത്തിയ ഷൈനു സ്ഥാപനത്തിലെ ജീവനക്കാരിയോട് ലോട്ടറി ടിക്കറ്റുകള്‍ കടം ചോദിച്ചു.
കടം നല്‍കാനാകില്ലെന്ന് പാഞ്ഞതിനെതുടർന്ന് യുവതിയെ ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവിലായിരുന്ന പ്രതിയെ പള്ളിമണ്‍ കിഴക്കേക്കരയില്‍നിന്ന് പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ബാലാജി എസ്. കുറുപ്പ്, ബിനീഷ് പാപ്പച്ചൻ, അനില്‍ കുമാർ, ബിനു ജോർജ്, സി.പി.ഒമാരായ വിപിൻ, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0